Loading

Category: In News

56 posts

കയർ സാനി മാറ്റുകൾ കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക് കോവിഡ് പ്രതിരോധത്തിനായി കയർ സാനി മാറ്റുകൾ

കയർ സാനി മാറ്റുകൾ കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക് കോവിഡ് പ്രതിരോധത്തിനായി കയർ സാനി മാറ്റുകൾ

കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക് ആമസോൺ വഴിയും കുടുംബശ്രീ വഴി ആവശ്യക്കാർക്ക് വീടുകളിലും മാറ്റ് എത്തിക്കും ആലപ്പുഴ : പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ 'സാനി മാറ്റ്സ്' കേരളം ഏറ്റെടുക്കണമെന്ന് കയർ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയർ കോർപറേഷൻ

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,35,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ 56 തീരദേശ സർക്കാർ സ്‌കൂളുകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ നാല് സ്‌കൂളുകൾക്കാണ്

അമച്വർ നാടകങ്ങൾ ഇനി ഉയിർത്തെഴുന്നേൽക്കും

അമച്വർ നാടകങ്ങൾ ഇനി ഉയിർത്തെഴുന്നേൽക്കും

പ്രതിസന്ധിയിൽ നിൽക്കുന്ന അമച്വർ നാടകങ്ങൾക്ക് പുതുജീവൻ നൽകുന്ന ബഡ്ജറ്റാണ് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ചത്. സാമൂഹ്യ പ്രശ്ന കൈകാര്യം ചെയ്യുന്ന അമച്വർ നാടകങ്ങളുടെ എണ്ണം ഓരോ കൊല്ലം തോറും കുറഞ്ഞ് വരികയാണ്. നല്ല നാടകങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് മലയാള നാടകസംഘങ്ങൾക്ക് വലിയ നിർമ്മാണച്ചിലവ് വരുന്നുണ്ട്. അതിൽ ഒരോ വർഷവും അമച്വർ നാടകങ്ങളുടെ

അനുജാതിന്റെ ‘അമ്മയും അയൽപക്കത്തെ അമ്മമാരും’ ജെൻഡർ ബജറ്റ് അവലോകന റിപ്പോർട്ടിൽ

അനുജാതിന്റെ ‘അമ്മയും അയൽപക്കത്തെ അമ്മമാരും’ ജെൻഡർ ബജറ്റ് അവലോകന റിപ്പോർട്ടിൽ

അനുജാതിന്റെ 'അമ്മയും അയൽപക്കത്തെ അമ്മമാരും' ജെൻഡർ ബജറ്റ് അവലോകന റിപ്പോർട്ടിന്റെ മുഖചിത്രമാകും. കേരള ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാപകൽ അധ്വാനിക്കുന്ന അമ്മമാരെ പ്രതിനിധീകരിച്ച് അനുജാത് വരച്ച 'എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും' എന്ന ചിത്രത്തിന് ശങ്കേഴ്സ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ്

ബജറ്റ് തയ്യാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്: ധനമന്ത്രി

ബജറ്റ് തയ്യാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്: ധനമന്ത്രി

കേരളത്തിന്റെ ധനകാര്യസ്ഥിതി ഞെരുങ്ങിയ സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ബജറ്റിന് മുന്നോടിയായി ഗവ. ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ജിഎസ്ടി

കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ ചരിത്രപഠന കേന്ദ്രമാക്കി മുസിരിസിനെ മാറ്റും: മന്ത്രി ഡോ. തോമസ് ഐസക്

കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ ചരിത്രപഠന കേന്ദ്രമാക്കി മുസിരിസിനെ മാറ്റും: മന്ത്രി ഡോ. തോമസ് ഐസക്

കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള ചരിത്രപഠനകേന്ദ്രമാക്കി മുസിരിസിനെ മാറ്റുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം കോട്ടയില്‍ സംഘടിപ്പിച്ച പൈതൃക നടത്തം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ചരിത്രത്തേയും പൈതൃകത്തെയും മനസ്സിലാക്കി പഠിക്കുവാന്‍ മൂന്നോ നാലോ ദിവസത്തെ താമസസൗകര്യം ഒരുക്കി നല്‍കിയാണ്

കേന്ദ്രത്തിൽനിന്നുള്ള വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ചത് പ്രതിസന്ധി: ധനമന്ത്രി

കേന്ദ്രത്തിൽനിന്നുള്ള വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ചത് പ്രതിസന്ധി: ധനമന്ത്രി

കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതമായോ ഗ്രാൻറായോ വായ്പയായോ  ലഭിച്ചിരുന്ന തുക കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. ബജറ്റ് വകയിരുത്തൽ പ്രകാരം 10233 കോടിരൂപയാണ് വായ്പയായി അവസാനപാദം ലഭിക്കേണ്ടത്. എന്നാൽ 1900 കോടിമാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനമായ

പ്രവാസികൾക്കായി ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ നിക്ഷേപ പദ്ധതികൾ: മന്ത്രി ഡോ. തോമസ് ഐസക്

പ്രവാസികൾക്കായി ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ നിക്ഷേപ പദ്ധതികൾ: മന്ത്രി ഡോ. തോമസ് ഐസക്

പ്രവാസികളുടെ സമ്പാദ്യത്തിന് മികച്ച ലാഭം നൽകുന്ന വിധത്തിൽ വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികളാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലോക കേരള സഭയിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി നിക്ഷേപ പദ്ധതി, പ്രവാസി ചിട്ടി, ഡയസ്പോറ ബോണ്ട്, ജില്ലാ ബാങ്ക്,

ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ സഹകരണമേഖലയ്ക്ക് വിപണിമത്സരം നേരിടാനാകൂ- മന്ത്രി ഡോ: തോമസ് ഐസക്

ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ സഹകരണമേഖലയ്ക്ക് വിപണിമത്സരം നേരിടാനാകൂ- മന്ത്രി ഡോ: തോമസ് ഐസക്

നിയമസഭയിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ ഉത്പാദകർക്കും സഹകരണ സംഘങ്ങൾക്കും വിപണിമത്സരത്തിൽ പിടിച്ചുനിൽക്കാനാകൂവെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സഹകരണ മേഖലയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും കേരളത്തിലെ വികേന്ദ്രീകൃത സാധ്യതയും എന്ന വിഷയത്തിൽ നിയമസഭയിൽ സംഘടിപ്പിച്ച പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യവസായങ്ങൾക്കോ ഉത്പാദകർക്കോ

ചകിരി ഉൽപാദനം– സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും -മന്ത്രി തോമസ് ഐസക്

ചകിരി ഉൽപാദനം– സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും -മന്ത്രി തോമസ് ഐസക്

കയർ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചകിരി ഉത്പാദിപ്പിക്കാൻ സ്വകാര്യ സംരംഭകർ തയ്യാറായി വരികയാണെങ്കിൽ  അവർക്ക് വേണ്ട സഹായ സഹകരണം ചെയ്തു നൽകാൻ സർക്കാർ തയ്യാറാണെന്ന് ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച '500 ചകിരി മില്ലുകള്‍' ഏകദിന

Skip to content