കേരള ഇൻഫ്രാസ്റ്റ്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്ഫണ്ട് ബോർഡ് (കിഫ്ബി) 4004.86 കോടി രൂപയുടെ 48 പദ്ധതികൾക്ക് അംഗീകാരം നൽകി. ബോർഡ് പുനഃസംഘടിപ്പിച്ചശേഷമുള്ള ആദ്യയോഗം മുഖ്യമന്ത്രി അദ്ധ്യക്ഷതയിൽ ചേർന്നാണു പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഈ പദ്ധതികൾക്കായി 1740.63 കോടി രൂപ ആദ്യഗഡുവായി നൽകും. കിഫ്ബി വെറും ദിവാസ്വപ്നമാണെന്നു പറഞ്ഞവർക്ക് പ്രവൃത്തിയിലൂടെയുള്ള മറുപടിയാണിതെന്നു മന്ത്രി പറഞ്ഞു.