നോട്ട് നിരോധനം താൽക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടൂളളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടു പിടിക്കുന്ന ബജറ്റാണ് ജയ്റ്റ്ലിയുടേത്. 2016-17 ലെ സാമ്പത്തിക വളർച്ച 7.1 ശതമാനം അല്ല. അത് നോട്ട് നിരോധനത്തിന് മുമ്പുള്ള വളർച്ചയാണ്. യഥാർത്ഥത്തിൽ നടപ്പുവർഷത്തെ വളർച്ച 6 നും 6.5 നും ഇടയിലായിരിക്കുമെന്നാണ് യാഥാർത്ഥ്യബോധത്തോടെയുള്ള വിശകലനം