വരട്ടാറുമായി ബന്ധപ്പെട്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍  മൊത്തത്തില്‍ അഞ്ഞൂറോളം കോടി രൂപ ചെലവാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ നടപ്പാത നിര്‍മാണോദ്ഘാടനത്തിനെത്തിയ മന്ത്രി നദി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ ഇതുവരെ ജനകീയമായി സമാഹരിച്ച പണമാണ് ചെലവഴിച്ചിട്ടുള്ളത്.