ധനകാര്യകമ്മീഷന് പരിഗണനാ വിഷയങ്ങള്‍: കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് നടത്തും – ഡോ. തോമസ് ഐസക്
* തിരുത്തല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംയുക്ത മെമോറാണ്ടം സമര്‍പ്പിക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് അടുത്തഘട്ടം ചര്‍ച്ച കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചതായി ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ അവസാനവാരമോ, മേയ് ആദ്യമോ ആയിരിക്കും വിശാഖപട്ടണത്ത് യോഗം ചേരുകയെന്നും