ധനകാര്യം
മൂലധനച്ചെലവുകൾ വർദ്ധിപ്പിച്ച് അടിസ്ഥനസൗകര്യവികസനത്തിനു പ്രത്യേക നിക്ഷേപപരിപാടി. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻ‌വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വലിയതോതിൽ ധനസമാഹരണം ലക്ഷ്യം. മുഖ്യമന്ത്രി അദ്ധ്യക്ഷനായി പുതിയ ഭരണസമിതി. പ്രശസ്തരായ സാമ്പത്തിക, മാനേജ്‌മെന്റ് വിദഗ്ദ്ധർ അടങ്ങുന്ന ബോർഡ്. മുൻ അറ്റോർണി ജനറൽ വിനോദ് റായ് അദ്ധ്യക്ഷനായി ഫണ്ട് ട്രാൻസ്‌ഫർ ആൻഡ് അഡ്വൈസറി കമ്മിഷനും (FTAC).

കിഫ്ബി വഴി നടപ്പാക്കാൻ നിശ്ചയിച്ച 20,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നല്‍കി പ്രവൃത്തികൾ ആരംഭിച്ചു. 4008 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്ക് നടക്കുന്നു. കൊച്ചിയിൽ ഫാർമാ പാർക്ക് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 1200 കോടി രൂപ കിഫ്ബി അനുവദിച്ചു. 10000 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം ഉടൻ. റെക്കോർഡ് വേഗത്തിൽ കിഫ്ബി പ്രവർത്തനം മുന്നോട്ടുപോകുന്നു.

60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നല്‍കുന്ന യൂണിവേഴ്സൽ പെൻഷൻ സ്കീമിലേക്ക്. എല്ലാവരെയും സാമൂഹികസുരക്ഷാവലയിൽ കൊണ്ടുവരുന്നു. ക്ഷേമപ്പെൻഷൻ സംബന്ധിച്ച ശാസ്ത്രീയവും സമഗ്രവുമായ വിവരസഞ്ചയം ഉണ്ടാക്കി. ക്ഷേമപ്പെൻഷൻ ആയിരം രൂപയായി ഉയർത്തി; കുടിശികതീർത്തു ക്രമപ്പെടുത്തി.

നികുതിവരുമാന വളർച്ച കൈവരിക്കാൻ നടപടി. നികുതി വരുമാനത്തിന്റെ 48ശതമാനം സംഭാവനചെയ്യുന്ന എറണാകുളം ജില്ലയിൽ “മിഷൻ എറണാകുളം” പദ്ധതി. വാളയാർ ചെക്ക്പോസ്റ്റ് വീണ്ടും കാര്യക്ഷമവും അഴിമതിരഹിതവും ആക്കാൻ “മിഷൻ വാളയാർ” പരിപാടി.

ചെക്ക്പോസ്റ്റുകളെ ആധുനിക ഡാറ്റാ കളക്‌ഷൻ & ഫെസിലിറ്റേഷൻ സെന്ററുകളാക്കാനുള്ള പ്രവർത്തനം തുടങ്ങി. മുത്തങ്ങ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ആദ്യ ഇന്റഗ്രേറ്റഡ് ഡേറ്റ കളക്‌ഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററുകൾ.

ചരക്കു-സേവന നികുതി സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിനു വാണജ്യനികുതി വകുപ്പിനെ സജ്ജമാക്കുന്നു. നികുതിവകുപ്പിന്റെ സിസ്റ്റം അപ്‌ഗ്രഡേഷൻ നടക്കുന്നു. ചരക്കു-സേവന നികുതി സമ്പ്രദായം സംബന്ധിച്ചു ജീവനക്കാർക്കു ഘട്ടം ഘട്ടമായി പരിശീലനം.

ലോട്ടറി വിറ്റുവരവിൽ 20-25 ശതമാനം വളർച്ച നേടി. 2015-16 ലെ വിറ്റുവരവുലക്ഷ്യം 8000 കോടി രൂപ. എന്നാൽ, നോട്ടുനിരോധം ഈ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികക്കമ്മിറ്റിയെവച്ച് പഠനം നടത്തി ലോട്ടറി ടിക്കറ്റുകളുടെ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നു. ലോട്ടറി ഇൻഫർമേഷൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നു. പുതിയ സെർവർ സ്ഥാപിച്ചു. സോഫ്ട്‌വെയർ പരിഷ്കരണം പുരോഗമിക്കുന്നു. ലോട്ടറിവിതരണവും സമ്മാനവിതരണവും കാര്യക്ഷമമാക്കുകയാണ്. 15 പുതിയ സബ് ഓഫീസുകൾ ആരംഭിച്ചു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ.

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടി ആരംഭിക്കുന്നു. കെ.എസ്.എഫ്.ഇ ശാഖകളിൽ കോർസൊല്യൂഷൻ നടപ്പിലാക്കുന്നു. ട്രഷറിയിൽ കോർബാങ്കിങ് നടപ്പിലായി. 222 ട്രഷറികളും കോർബാങ്കിങ് ശ്രംഖലയിൽ ആയതോടെ ആർക്കും ഏതു ട്രഷറിയിൽനിന്നും പണം പിൻവലിക്കാം.

കേന്ദ്രത്തിന്റെ നോട്ടുനിരോധത്തിന്റെ ബുദ്ധിമുട്ടുകളിൽനിന്ന് കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ വിവിധ നടപടികൾ നവംബർ എട്ടുമുതൽ നടപ്പിലാക്കിവരുന്നു.

കയർ
കയർമേഖല വീണ്ടെടുക്കാനും നവീകരിക്കാനും തീവ്രപദ്ധതി.

കയർ രംഗത്തു ദ്വിമുഖവികസനതന്ത്രം. നിയന്ത്രണങ്ങളില്ലാതെ യന്ത്രവല്‍ക്കരണം. അതേസമയം, പരമ്പരാഗത തൊഴിലാളികൾ കയറും കയറുല്പന്നങ്ങളും എത്ര ഉല്പാദിപ്പിച്ചാലും അതുമുഴുവൻ ന്യായവില നല്‍കി സർക്കാർ സംഭരിക്കുന്നു. ഈ ഉല്പന്നങ്ങൾ വൻതോതിൽ വിറ്റഴിക്കാൻ ഉത്തർപ്രദേശ് സർക്കാരുമായി  ഉടമ്പടി. കയർവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം.

കയർമേഖലയുടെ അടങ്കൽ 116 കോടിയിൽനിന്ന് 250 കോടിയാക്കി ഉയർത്തി. കയർ സഹകരണസംഘങ്ങളുടെ പുനഃസംഘാടനപരിപാടി തയ്യാറാക്കുന്നു.

റോഡുനിർമ്മാണം, മണ്ണൊലിപ്പു തടയൽ, തീരസംരക്ഷണം, മണ്ണിലെ ഈർപ്പം നിലനിർത്തൽ തുടങ്ങി നിർമ്മാണവും കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കയർ ജിയോടെക്സ് പ്രചരിപ്പിക്കാൻ വിപുലമായ പരിപാടി.