നന്മകളിലൂന്നി നാളേയിലേക്ക്
പുരോഗമന ധനനയത്തിന് ധീരമായ തുടക്കം.

നാടിന്റെ നന്മകളെ ശക്തിപ്പെടുത്തി നല്ല നാളേയിലേക്കുള്ള പ്രയാണത്തിനുതകുന്ന ധനനയം.

 • സാമൂഹികക്ഷേമ ചെലവുകള്‍ക്ക് ലോപമില്ലാത്ത ധനപിന്തുണ.
 • ക്ഷേമപെന്‍ഷനുകള്‍ 600 ല്‍ നിന്നും 1100 രൂപയായി വര്‍ദ്ധിപ്പിച്ചു.
 • ഒന്നാം വര്‍ഷം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അയ്യായിരത്തിലധികം രൂപ അനുവദിച്ചു.
 • പെന്‍ഷനുകള്‍ കുടിശികയില്ലാതെ വീടുകളില്‍ എത്തിച്ചു.പെന്‍ഷന്‍ വിവരസഞ്ചയം കുറ്റമറ്റതാക്കാന്‍ കരുതലോടെ നടപടികള്‍.
 • പരമ്പരാഗത മേഖലകള്‍ക്കും പൊതുമേഖലയ്ക്കും പരിധിയില്ലാത്ത സഹായം.
 • പശ്ചാത്തല സൗകര്യ സൃഷ്ടിയില്‍ കുതിച്ചു ചാട്ടത്തിന് കിഫ്ബി.
 • കിഫ്ബി നിയമം പുതുക്കി; ബോര്‍ഡ് പുനഃസംഘടിപ്പിച്ചു, പശ്ചാത്തലസൗകര്യ സൃഷ്ടിക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
 • ആദ്യ ബജറ്റില്‍ തന്നെ 12,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങളും 8,000 കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പരിപാടിയും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ മുന്നോട്ടു കൊണ്ടുപോയി.
 • ആദ്യഘട്ടത്തില്‍ അംഗീകരിച്ച 4,000 കോടി രൂപയുടെ പ്രവൃത്തികള്‍ നിര്‍മ്മാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
 • 11,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ക്കായുള്ള അനുമതി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.നിര്‍മ്മാണം പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം നല്‍കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കിഫ്ബിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
 • 2017-18 ബജറ്റ് പ്രസംഗത്തില്‍ 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഈ ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.ഇത് കേരളത്തിന്റെ പശ്ചാത്തലസൗകര്യ സൃഷ്ടിയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും.തനതുവരുമാന വളര്‍ച്ചയില്‍ നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍.

 • ട്രഷറിയില്‍ ഇന്‍റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം.ട്രഷറികളില്‍ കോര്‍ബാങ്കിംഗും ആധുനിക വിവര വിനിമയ സംവിധാനവും.
 • നോട്ടു നിരോധനക്കാലത്തും സഹായഹസ്തവുമായി സംസ്ഥാന ട്രഷറി.
 • ലോട്ടറി വിറ്റുവരവില്‍ 16-17 ശതമാനം വളര്‍ച്ച.
 • 18 പുതിയ ലോട്ടറി ഓഫീസുകള്‍.
 • സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാന്‍ കരുതലോടെയുള്ള നടപടി.
 • ലോട്ടറി ടിക്കറ്റുകള്‍ക്ക് ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍.
 • ചൂതാട്ട ലോട്ടറിക്കും വ്യാജടിക്കറ്റുകള്‍ക്കുമെതിരെ കര്‍ശന നിയമനടപടി, പ്രത്യേക അന്വേഷണസംഘം.
 • നോട്ടു നിരോധനത്തിന്റെ മാന്ദ്യത്തിലും തനതു നികുതി വരുമാനത്തില്‍ 14 ശതമാനം വര്‍ദ്ധന.
 • ചരക്കു സേവന നികുതി സംസ്ഥാനത്തിന് അനുകൂലമാക്കാന്‍ കരുത്തുറ്റ നിലപാടും നടപടികളും.
 • കെ.എസ്.എഫ്.ഇ.യില്‍ സമ്പൂര്‍ണ കോര്‍ബാങ്കിംഗ്.
 • പ്രവാസി ചിട്ടികള്‍ക്ക് തുടക്കമാകുന്നു. പശ്ചാത്തലസൗകര്യ വികസനത്തിന് 12,000 കോടി രൂപ സമാഹരിക്കല്‍ ലക്ഷ്യം.
 • കെ.എസ്.എഫ്.ഇ.യില്‍ പ്രൊഫഷണല്‍ ബോര്‍ഡ്.
 • കയര്‍ പുനഃസംഘടനയ്ക്ക് തുടക്കമായി.
 • പരമ്പരാഗത തൊഴില്‍ സംരക്ഷിച്ചുകൊണ്ട് സമ്പൂര്‍ണ യന്ത്രവല്‍ക്കരണം ലക്ഷ്യം.
 • പരമ്പരാഗത ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ ശക്തമായ ധനപിന്തുണ.
 • കയര്‍, കയറുല്‍പ്പന്ന സംഭരണത്തില്‍ 15-20 ശതമാനം വളര്‍ച്ച.