ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി . അശ്വതിക്കുമുണ്ട് ഒരു സ്വര്‍ണ്ണ മെഡല്‍ . ഗുരുദ്വാരയിലെ ചപ്പാത്തിയും കഴിച്ചു ഹോംകോങ്ങില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അശ്വതിയെയും ശ്രീക്കുട്ടിയെയും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ . ശ്രീക്കുട്ടി ഇപ്പോള്‍ സെന്റ്‌ മൈക്കിള്‍സ് കോളേജിലായി . ഇരുവരെയും സഹായിക്കാന്‍ ഒത്തിരി സുഹൃത്തുക്കള്‍ അന്ന് മുന്നോട്ടു വന്നിരുന്നു, കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട് . ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ശ്രീക്കുട്ടിയുടെ വീടുപണി നടക്കുകയാണ് . അശ്വതിയുടെ സ്കൂളില്‍ ഒരു കൊച്ചു ജിംനേഷ്യവും വന്നിട്ടുണ്ട് . ആലപ്പുഴയില്‍ വച്ച് നടക്കാന്‍ പോകുന്ന നാല്‍പ്പത്തിരണ്ടാമത് ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണവേളയില്‍ ജേതാക്കളായ സബ്‌ജുനിയര്‍ ടീമിന് സ്വീകരണം നല്‍കി . അര്‍ജ്ജുന അവര്‍ഡ് ജേതാവ് ജോസഫ്‌ സാറിന്റെ സജീവ സാന്നിധ്യം കൊണ്ടായിരിക്കണം പവര്‍ ലിഫ്റിംഗ് കായികരംഗ ത്ത് ആലപ്പുഴ ഇന്ത്യയിലെ ഒരു ശ്രദ്ധാകേന്ദ്രമാണ് . നെഹ്‌റു ട്രോഫി വള്ളം കളി കഴിഞ്ഞു ആഗസ്ത് 14 മുതല്‍ ആണ് ചാമ്പ്യന്‍ഷിപ്പ് .