തിരുവനന്തപുരം > ജയിലുകളിലെ ഭക്ഷ്യോല്‍പ്പാദനം ഉള്‍പ്പെടെയുള്ളവയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തുക ജയില്‍ക്ഷേമത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവില്‍ ലഭിക്കുന്ന വരുമാനം പൂര്‍ണമായും സര്‍ക്കാര്‍ ഖജനാവിലേക്ക് അടയ്ക്കുകയാണ്. പകുതി പണം ലഭിച്ചാല്‍ ജയിലിലെ അറ്റക്കുറ്റപ്പണിയടക്കമുള്ളവ ആരെയും കാത്തുനില്‍ക്കാതെ ജയില്‍വകുപ്പിന്തന്നെ നിര്‍വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി തോമസ് ഐസക്.

അന്തേവാസികളുടെ വിവിധ പരിപാടികള്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Please follow and like us: