ആലപ്പുഴ : വിശന്നപ്പോള്‍  അരിമോഷ്ടിച്ചെന്ന കുറ്റത്തിന് ഒരാളെ തല്ലിക്കൊന്ന കാലത്ത് വിശന്നുവരുന്നവര്‍ക്കും കയ്യില്‍ പണമില്ലാത്തവര്‍ക്കും കണ്ണുമടച്ച് ഈ ഹോട്ടലില്‍  കയറാം. ആലപ്പുഴ ചേര്‍ത്തല ദേശീയ പാതയില്‍ പാതിരപ്പള്ളി വിവിഎസ്ഡി സ്കൂളിന് എതിര്‍വശത്താണ് സിപിഐ എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ജനകീയ ഭക്ഷണശാല തുറന്നത്. കൈയില്‍ പണമില്ലെങ്കിലും വിശക്കുന്നവര്‍ക്ക് ഇവിടെയെത്തി ഭക്ഷണംകഴിക്കാം. ഊണുകഴിഞ്ഞ് വയറുനിറഞ്ഞവര്‍ക്ക്, പണമുണ്ടെങ്കില്‍ ചില്ലറപൈസയാണെങ്കിലും പെട്ടിയിലിടാം. അതുകുറവോ കൂടുതലോ ആയാലും ചോദ്യമില്ല.

ഓരോരുത്തരുടെയും മനഃസാക്ഷിക്കനുസരിച്ചുള്ള നിക്ഷേപം. ഭക്ഷണശാലയുടെ നടത്തിപ്പിനാണ് ഈ കരുതല്‍ ഒന്നുമിടാന്‍ വകയില്ലാത്തവര്‍ ക്കും സംതൃപ്തിയോടെ മടങ്ങാം. മാരാരിക്കുളത്തെ സി ജി ഫ്രാന്സിസ് സ്മാരക ട്രസ്റ്റ് സംരംഭമായ സ്നേഹജാലകത്തിന്റെ ആതുരശുശ്രൂഷാ പദ്ധതിക്കുശേഷം മറ്റൊരു സാന്ത്വന സ്പര്‍ശമാണിത്. മന്ത്രി തോമസ് ഐസക്കിന്റെ മാര്‍ഗനിര്‍ദേശവും ഇടപെടലുമാണ് പദ്ധതിയുടെ ജീവന്‍ സമീപത്ത് രണ്ടരയേക്കറില്‍ പച്ചക്കറി കൃഷിയും തുടങ്ങി. വിളവ് പൂര്‍ണമായും ഭക്ഷണശാലയില്‍ഉപയോഗിക്കും.

ഒരുകൊല്ലംമുമ്പ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എട്ട് വാര്‍ഡിലും ആര്യാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡിലുമുള്ള 40 കിടപ്പുരോഗികള്‍ക്ക് ഭക്ഷണംനല്‍കി തുടക്കമിട്ട പദ്ധതിയാണ് വിപുലപ്പെട്ടത്. പ്രദേശത്തെ 1576 വീട്ടുകാര്‍ തങ്ങളുടെ വീട്ടിലെ ആഘോഷങ്ങള്‍ക്ക് നീക്കിവക്കുന്ന തുകയുടെ ഒരുഭാഗം ഈ സംരംഭത്തിന് നല്‍കുന്നു. ഇങ്ങനെ സമാഹരിച്ച 22ലക്ഷം രൂപയും ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ഭക്ഷണമൊരുക്കാനും വിതരണം ചെയ്യാനുമായി ഒമ്പത് സ്ത്രീകളടക്കം 11 വളണ്ടിയര്‍മാരുണ്ട്. സമാശ്വാസവേതനം മാത്രമാണ് ഇവര്‍ക്ക്. ഇനി മാരാരിക്കുളം വടക്ക് പഞ്ചായത്തിലും ആലപ്പുഴ നഗരത്തിലും പദ്ധതി ഏറ്റെടുക്കാനാണ് സ്നേ ഹജാലകത്തിന്റെ ലക്ഷ്യം.

ആലപ്പുഴ ചേര്‍ത്തല ദേശീയപാതയോരത്ത് നിര്‍മിച്ച കെട്ടിടത്തില്‍ ഭക്ഷണശാലയുടെ ഉദ്ഘാ ടനവും വ്യത്യസ്തമായിരുന്നു. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചായിരുന്നു ഉദ്ഘാടനം.മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ്, കഥാകൃത്ത് എന്‍ എസ് മാധവന്‍ സംസ്ഥാന ആസൂത്രണസമിതി വൈസ്ചെ യര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ഡോ.ബി ഇക്ബാല്‍  മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, എഴുത്തുകാരായ എസ് ശാരദക്കുട്ടി, ദീപ നിശാന്ത്, തനൂജ ഭട്ടതിരി, കൊച്ചി ബിനാലെ ഡയറക്ടര്‍ ബോസ് കൃഷ്ണമാചാരി, ചിത്രകാരി ശോഭ മേനോന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും വേറിട്ട ഈ പദ്ധതിക്കും വ്യത്യസ്തമായ ഉദ്ഘാടനത്തിനും സാക്ഷികളായി.
വിശന്നിരിക്കുന്നവര്‍ക്കുള്ള ഈ കരുതല്‍ കേരളത്തിന്റെ മാതൃകയാണെന്ന് എന്‍ എസ് മാധവന്‍ പ്രതികരിച്ചു.തമിഴ്നാ ട്ടിലും കര്‍ണാടകയിലും ഇത്തരം സംരംഭം സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഇവിടെ ജനങ്ങള്‍ ഏറ്റെടുക്കുന്നുഅദ്ദേഹം പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേരളം മുഴുവന്‍ ഈ മാതൃക ഏറ്റെടുക്കണം.

Please follow and like us: