തിരുവനന്തപുരം > ചെലവ് കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ ഭവനനിർമാണത്തിന്റെ കുലപതി ലാറി ബേക്കറുടെ നൂറാം ജന്മവാർഷികാഘോഷം തുടങ്ങി. 11 വരെ അനുസ്മരണപരിപാടികൾ നടക്കും.

ജന്മശതാബ്ദി ആഘോഷങ്ങളും രാജ്യാന്തര സെമിനാറും ദേശീയപ്രദർശനവും കനകക്കുന്നിൽ ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. സാധാരണക്കാരുടെ ജീവനോപാധികളുടെ വികസനമായിരുന്നു ലാറി ബേക്കർ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മേയർ വി കെ പ്രശാന്ത് അധ്യക്ഷനായി. കോസ്റ്റ്‌ഫോർഡ് ആൻഡ് എൽബിസി ചെയർമാൻ കെ പി കണ്ണൻ ആമുഖപ്രഭാഷണം നടത്തി. ജയ്‌റാം രമേഷ്, മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, കവി സുഗതകുമാരി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി ആർ ചന്ദ്രദത്ത് സ്വാഗതവും വി എൻ ജിതേന്ദ്രൻ നന്ദിയും പറഞ്ഞു.

ചൊവ്വാഴ്ച പകൽ 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും.

Please follow and like us: