തിരുവനന്തപുരം > മാനണ്ഡങ്ങൾക്ക് അനുസരിച്ചുമാത്രമേ ഓരോ വകുപ്പുകൾക്കും റോഡുകളുടെ ഉടമസ്ഥത ഏറ്റെടുക്കാനാകൂ എന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. റോഡുകളു ടെ നീളം, വീതി, കടന്നുപോകുന്ന പ്രദേശങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യങ്ങൾക്കനുസരിച്ച് അത് മാറ്റാനാകില്ല. ഇ എസ് ബിജി മോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. പിഎംജിഎസ്‌വൈ ഉൾപ്പെടെയുള്ള റോഡുകൾ പഞ്ചായത്ത് ഏറ്റെടുക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതി നും ഉള്ള മാനദണ്ഡങ്ങളിൽ പോരായ്മയുണ്ടെങ്കിൽ ചർച്ചചെയ്യാം. പിഎംജിഎവൈ റോഡുകൾ പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്താൻ പഞ്ചായത്ത് തയ്യാറാകുന്നില്ലെങ്കിൽ അത് കൈകാര്യം ചെയ്യാൻ നാട്ടിൽ നിയമമുണ്ട്. അത് അംഗീകരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Please follow and like us: