തിരുവനന്തപുരം > വർധിപ്പിച്ച ഭൂനികുതിയുടെ ഫലം പൂർണമായും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കർഷക സംഘടനകൾ ഈ നിലപാട് സ്വാഗതം ചെയ്തിട്ടുണ്ട്. ഭൂനികുതി വർധിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക വരുമാനം കർഷക, കർഷകത്തൊഴിലാളി ക്ഷേമ നിധികൾക്ക് കൈമാറും. ചെക്ക്പോസ്റ്റുകളിൽ ഇ വേ ബിൽ നടപ്പാകാതെ നികുതി ചോർച്ച ഒഴിവാക്കാനാവില്ല. സംസ്ഥാനത്തേക്ക് എത്തുന്ന ചരക്കുകളുടെ 80 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ, ബിൽ പരിശോധനയ്ക്കായി ചെക്ക്പോസ്റ്റുകളിൽ വാഹനം തടഞ്ഞു നിർത്തിയുള്ള പരിശോധന അവസാനിപ്പിക്കും. പകരം ചെക്പോസ്റ്റുകളിൽ നിന്ന് പിൻവലിക്കുന്ന ജീവനക്കാരെ ഉൾപ്പെടുത്തി പരിശോധന സ്ക്വാഡുകൾ ശക്തമാക്കും. ചെക്പോസ്റ്റുകളിലൂടെ കടന്നു വരുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് ജിഎസ്പിഎൻ വഴി ഇ വേ ബിലുള്ള ചരക്കാണോ എന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചരക്കുകളുടെ 80 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ, ബിൽ പരിശോധനയ്ക്കായി ചെക്ക്പോസ്റ്റുകളിൽ വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന അവസാനിപ്പിക്കും. പകരം ചെക് പോസ്റ്റുകളിൽനിന്ന് പിൻവലിക്കുന്ന ജീവനക്കാരെ ഉൾപ്പെടുത്തി പരിശോധന സ്ക്വാഡുകൾ ശക്തമാക്കും. ചെക്പോസ്റ്റുകളിലൂടെ കടന്നുവരുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് ജിഎസ്പിഎൻ വഴി ഇ വേ ബി ലുള്ള ചരക്കാണോ എന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Please follow and like us: