ø        സുവര്‍ണ ജൂബിലി വര്‍ഷത്തിൽ ലോട്ടറി വിറ്റുവരവ് 10000 കോടിയിലേയ്ക്ക്

ø        പുതിയ 18 ഓഫീസുകൾ, 113 തസ്തികകൾ

ø        എല്ലാ ടിക്കറ്റുകളുടെയും മുഖവില 30 രൂപയായി ഏകീകരിച്ചു.

ø        സമ്മാനത്തില്‍ 5% വര്‍ദ്ധനവ്

ø        ലോട്ടറിയിൽ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്

ø        എഴുത്തു ലോട്ടറിയ്ക്കും ഒറ്റ നമ്പര്‍ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന നിയമനടപടി.

ø        കള്ളടിക്കറ്റുകള്‍ തടയാൻ ആധുനിക സുരക്ഷാസംവിധാനങ്ങൾ

ø        വ്യാജലോട്ടറി തടയുന്നതിലേക്കായി എല്ലാ ടിക്കറ്റുകളിലും 5 തരം സുരക്ഷാ സംവിധാനങ്ങള്‍

ø        സി-ഡിറ്റിന്റെ മേല്‍നോട്ടത്തിൽ സെക്യൂരിറ്റി സംവിധാനം

ø        എല്ലാ ഓഫീസുകളിലും സി.സി.ടി.വി ക്യാമറ

ø        എല്ലാ ഓഫീസുകളിലും പുതിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും

ø        വകുപ്പിന്‍റെ ആധുനീകരണത്തിന് സമഗ്രപരിപാടി

ø        വര്‍ദ്ധിക്കുന്ന ജോലി ഭാരത്തിനനുസൃതമായി വകുപ്പിൽ 2 High end സര്‍വറുകൾ, 37 ഓഫീസുകളില്‍ ഹാര്‍ഡ് വെയർ എന്‍ഹാന്‍സ്മെന്‍റ്

ø        NIC യുടെ സഹായത്തോടെ പുതിയ സോഫ്റ്റ് വെയര്‍

ø        സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് virtual IT Cadre രൂപീകരണം

ø        കാര്യക്ഷമമായ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതിലേക്കായി ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്മെന്‍റ് സിസ്റ്റം

ø        ഓഡിറ്റ് സംബന്ധമായ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലേക്കായി കോഴിക്കോട് ആസ്ഥാനമാക്കി പുതിയ റീജിയണൽ ഓഡിറ്റ് ഓഫീസ്

ø        അനധികൃത ഇതര സംസ്ഥാന ലോട്ടറികള്‍ക്കെതിരെ കര്‍ശന നിയമനടപടി രജിസ്റ്റർ ചെയ്തത് 216 കേസുകൾ

ø        കാരുണ്യ ചികിത്സാ സഹായ പദ്ധതിയില്‍  64500  രോഗികള്‍ക്ക് 727  കോടിയുടെ ചികിത്സാ സഹായം

ø        വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സാസഹായം 2 ലക്ഷത്തിൽ നിന്നും 3 ലക്ഷമാക്കി

ø        കാരുണ്യ പദ്ധതിയുടെ സുതാര്യവും കാര്യക്ഷമവുമായ നടത്തിപ്പിന് പുതിയ സോഫ്റ്റ് വെയര്‍