പുരാതന തുറമുഖ നഗരമായ കൊടുങ്ങല്ലൂർ അതിവേഗത്തിൽ ടൂറിസ്റ്റ് റൂട്ടായി മാറാനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. അതിന്റെ ശൈശവദശയിലാണ് നഗരം. സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ മുസിരിസ് പൈതൃക പദ്ധതിയ്ക്ക് സ്വന്തമായ പ്രവർത്തനം നടത്താനുള്ള വാണിജ്യ അടിത്തറ കൈവന്നിട്ടുണ്ടെന്നും ജനപങ്കാളിത്തം കൂടി ആശ്രയിച്ചാകും വളർച്ചയുടെ വേഗതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി എംഡി പി.എം നൗഷാദ്, സെക്രട്ടറി പി രഘുനാഥ് നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.