പ്രതിസന്ധിയിൽ നിൽക്കുന്ന അമച്വർ നാടകങ്ങൾക്ക് പുതുജീവൻ നൽകുന്ന ബഡ്ജറ്റാണ് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ചത്. സാമൂഹ്യ പ്രശ്ന കൈകാര്യം ചെയ്യുന്ന അമച്വർ നാടകങ്ങളുടെ എണ്ണം ഓരോ കൊല്ലം തോറും കുറഞ്ഞ് വരികയാണ്. നല്ല നാടകങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് മലയാള നാടകസംഘങ്ങൾക്ക് വലിയ നിർമ്മാണച്ചിലവ് വരുന്നുണ്ട്. അതിൽ ഒരോ വർഷവും അമച്വർ നാടകങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണ്. സാമ്പത്തിക പ്രശ്നത്തിൽ നിന്ന് കരകയറാൻ ബഡ്ജറ്റിൽ തുക മാറ്റി വച്ചത് ഇവർക്ക് സഹായകമാവും. അമച്വർ നാടകങ്ങളുടെ ആകെ ചിലവിൽ ഒരു ഭാഗം കേരള സംഗീത നാടക അക്കാദമിക്ക് ഇതോടെ നൽകാൻ കഴിയും. ആനുകാലിക പ്രസക്തിയുള്ള നാടകങ്ങൾ ഉടലെടുക്കുന്നതിനും സ്റ്റേജിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നാടകങ്ങളിൽ നിന്ന് പൊതുവേദിയിൽ അമച്വർ നാടകങ്ങൾ എത്തിക്കാനും കഴിയും. അമച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മൂന്ന് കോടിയാണ് അധികമായി ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന നാടകത്തിന് പരമാവധി അഞ്ചുലക്ഷം ലഭിക്കും.