എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,35,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ 56 തീരദേശ സർക്കാർ സ്‌കൂളുകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ നാല് സ്‌കൂളുകൾക്കാണ് ഇത് വഴി ഫണ്ട് അനുവദിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്മ അദ്ധ്യക്ഷ വഹിച്ചു. നിയമസഭാസ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി.
ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക്, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എന്നിവരും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. സ്‌കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് എ പി എ പി ആദർശ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുന്നു