കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെസ്ഥലം ഏറ്റെടുക്കലിന് അംഗീകാരം
കൊല്ലം നഗരപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിന് അംഗീകാരം നൽകി. 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കൽ നിർദേശമാണ് അംഗീകരിച്ചത്. 8.341 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മേവറം –- കാവനാട് റോഡിൽ 1423 സെന്റ് ഭൂമി ഏറ്റെടുക്കാൻ 325.52 കോടി രൂപയാണ് അനുവദിക്കുക. റെയിൽവേ സ്റ്റേഷൻ – –- ഡീസന്റ് ജങ്ഷൻ റോഡിൽ 248.64 സെന്റ് ഏറ്റെടുക്കാൻ 41.41 കോടി രൂപ വകയിരുത്തി. തിരുമുല്ലവാരം – -കച്ചേരി ജങ്ഷൻ റോഡിൽ 396.69 സെന്റ് ഭൂമി ഏറ്റെടുക്കാൻ 68.72 കോടി രൂപയാണ് ചെലവ്. 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ് ഇനത്തിലും ലഭ്യമാക്കും.