Vision 2031

വിഷൻ 2031

കേരളത്തെ 2031-ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ ‘വിഷൻ 2031’ സെമിനാറുകളുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
‘വിഷൻ 2031’ എന്ന പേരിൽ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. 2031-ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കുവേണ്ടിയുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയാണ് ഈ സെമിനാറുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഒക്ടോബർ 1 മുതൽ 30 വരെ വിവിധ ജില്ലകളിലായി ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിലാണ് തെരഞ്ഞടുക്കപ്പെട്ട വിഷയങ്ങളിൽ സെമിനാറുകൾ നടക്കുക. ഓരോ സെമിനാറിലും ദേശീയ അന്തർദേശീയ തലത്തിലുള്ള പാനലിസ്റ്റുകൾ ഉൾപ്പെടെ 1000ത്തോളംപേർ പങ്കെടുക്കും. സെമിനാറുകളിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിപുലമായ ഒരു സെമിനാർ സംഘടിപ്പിക്കും.

ധനകാര്യവകുപ്പി്‌ന്റെ സെമിനാർ എറണാകുളത്താണ് നടക്കുക.