പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ അവയെ ജി എസ് ടി യിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ്. പെട്രോളിയവും ആൾക്കഹോളും മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉൽപ്പന്നങ്ങൾ. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയിൽ നിന്നാണ് വരുന്നത്. ഒരു ലിറ്റർ പെട്രോളിൽ നിന്ന് 26 രൂപയും ഡീസൽ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോൾ/ ഡീസൽ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കിൽ ഈ സെസ് പിൻവലിക്കുകയാണ് ആദ്യം വേണ്ടത്.
പെട്രോളിയത്തെ ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാം.