ജീവചരിത്രം

ശ്രീ കെ. എന്‍. ബാലഗോപാല്‍
ധനകാര്യ വകുപ്പ്
നിയമസഭ മണ്ഡലം : കൊട്ടാരക്കര

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി 1963 ജൂലൈ 28 ന് ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ദനായ ഡോ.കെ.എൻ ഹരിലാലും സഹോദരന്മാരാണ്. പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്.

രാഷ്ട്രിയ ജീവിതം

1981ല്‍ പുനലൂര്‍ എസ്.എന്‍. കോളേജിലെ ബിരുദപഠനത്തിനിടെ കാര്‍ട്ടൂണ്‍ ക്ലബ്ബ് സെക്രട്ടറിയായാണ് പൊതുജീവിതത്തിന്റെ തുടക്കം. മാഗസിന്‍ എഡിറ്ററും പിന്നീട് കോളേജിലെ ചെയര്‍പേഴ്‌സണുമായി. എസ്.എഫ്.ഐ. പുനലൂര്‍ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്.എഫ്.ഐ കൊല്ലം ജില്ല പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി, എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. 31 മേയ് 2006-13 മാർച്ച് 2010 വരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി. കൊട്ടാരക്കര എംഎൽഎ യും മുൻ രാജ്യസഭാംഗവുമാണ്.2021ൽ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായി.

പദവികള്‍

സിൻഡിക്കേറ്റ് മെംബർ,അഖിലേന്ത്യ പ്രസിഡന്റ് - സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്.എഫ്.ഐ) - 1997 - 2000)
കേരള യൂണിവേഴ്സിറ്റി - 2000 - 2004
അഖിലേന്ത്യ പ്രസിഡന്റ് - ഡി.വൈ.എഫ്.ഐ - 2003 - 2006
2021 - കേരള നിയമസഭാംഗം
സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം.
കേരളത്തിന്‍റെ ധനകാര്യ വകുപ്പ് മന്ത്രി