100 crores for Karunya Arogya Suraksha Yojana (KASP).

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP ) 100 കോടി രൂപ കൂടി അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതോടെ 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് KASP.

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് (SHA) പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്.