കെ.എസ്.എഫ്.ഇ അമ്പലപ്പാറ ശാഖ പ്രവർത്തനം ആരംഭിച്ചു
കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം എല്ലായിടത്തും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കെ.എസ്.എഫ്.ഇ അമ്പലപ്പാറ ശാഖ പ്രവർത്തനം ആരംഭിച്ചു. 900ൽ അധികം യുവതി യുവാക്കൾക്ക് പി.എസ്.സി വഴി കെ.എസ്.എഫ്.ഇയിൽ തൊഴിൽ നൽകാൻ സാധിച്ചു. ചെലവ് ചുരുക്കി പരമാവധി ആളുകൾക്ക് സഹായം നൽകുകയും ഏറ്റവും മികച്ച ഉത്പന്നങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നതുകൊണ്ട് സർക്കാറിന്റെ ധനകാര്യസ്ഥാപനങ്ങളെല്ലാം മികച്ച ലാഭത്തിലാണ്. കെ.എസ്.എഫ്.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം ചിട്ടിയാണ്. സ്ഥാപനത്തിന്റെ വിശ്വാസ്യത കാരണം നിരവധി ആളുകൾക്കാണ് കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം തുണയാവുന്നത്.