30 crores have been sanctioned for the Karunya Benevolent Scheme

കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 30 കോടി അനുവദിച്ചു

സാധാരണക്കാർക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമിന്‌ 30 കോടി രുപ അനുവദിച്ചു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്‌. വൃക്ക മാറ്റിവയ്ക്കേണ്ടിവരുന്നവർക്ക്‌ മുന്നു ലക്ഷം രൂപ ലഭിക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്‌പ്‌) ഉൾപ്പെടാത്ത മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എപിഎൽ/ബിപിഎൽ വിഭാഗത്തിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും കെബിഎഫ്‌ പദ്ധതി ആനുകൂല്യം ലഭിക്കുന്നു. നിലവിൽ 761 ആശുപത്രികളിൽ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാണ്‌. ഇതിൽ സ്വകാര്യ മേഖലയിലെ 569 ആശുപത്രികളും ഉൾപ്പെടുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്‌ക്കാണ്‌ പദ്ധതി നടത്തിപ്പ്‌ ചുമതല.