43.55 crores for one year operation of Cashew Board

കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ

കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചു. കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ച് വാങ്ങി വ്യവസായ സ്ഥാപനങ്ങൾക്ക് ന്യായവിലയ്ക്ക് നൽകുവാൻ വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കാഷ്യു ബോർഡ്. കാപ്പെക്സും കാഷ്യു കോർപ്പറേഷനും കാഷ്യു ബോർഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നത്. മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങൾക്കും ബോർഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്.
കശുവണ്ടി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോർഡിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.

കാഷ്യു ബോർഡിന് അനുവദിച്ച 43.55 കോടി രൂപ കശുവണ്ടി വ്യവസായ മേഖലയ്ക്ക് മികച്ച ഉണർവ് നൽകും. തൊഴിലാളികൾക്ക് പരമാവധി തൊഴിൽ നൽകാൻ ഇതിലൂടെ കഴിയും.