KSFE transferred a dividend of Rs.35 crore

കെഎസ്‌എഫ്‌ഇ ലാഭവിഹിതം 35 കോടി രുപ കൈമാറി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌എഫ്‌ഇ സംസ്ഥാന സർക്കാരിന്‌ ലാഭവിഹിതമായി 35 കോടി രൂപ നൽകി. 2023–-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമാണ്‌ കൈമാറിയത്‌. തൻവർഷം 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആകെ വിറ്റുവരവ്‌ 81,751 കോടി രൂപയും. ഈ സാമ്പത്തിക വർഷം ഇതിനകം 90,000 കോടി രുപയുടെ വിറ്റുവരവുണ്ട്‌. ഒരുലക്ഷം കോടി രൂപയാണ്‌ ലക്ഷ്യമിട്ടുള്ളത്‌.