30 crore as subsidy to KSRTC

കെ.എസ്.ആർ.ടി.സിയ്ക്ക് സഹായധനമായി 30 കോടി

കെ.എസ്.ആർ.ടി.സിയ്ക്ക് സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സിയ്ക്ക് വിവിധ ഇനങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവർഷം നാല് മാസക്കാലയളവിൽ 750 കോടി രൂപയാണ് ഇതിനകം കെ.എസ്.ആർ.ടി.സിയ്ക്ക് സഹായമായി ആകെ നൽകിയത്.