സഹകരണ ബാങ്കുകൾ പെൻഷൻ വിതരണംചെയ്ത ഇനത്തിലെ തുക തിരിച്ചടക്കാൻ വൈകിയതിനാൽ കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങിയതോടെ ധനവകുപ്പില്‍ നിന്നും കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുവദിച്ച വിഹിതത്തിൽനിന്ന് 145.17 കോടി രൂപ സഹകരണ കൺസോർട്യത്തിന് അനുവദിച്ചു. എല്ലാ മാസവും അഞ്ചിന് മുമ്പാണ് കെ.എസ്.ആർ.ടി.സിയിലെ സഹകരണ കൺസോർഷ്യം വഴിയുള്ള പെൻഷൻ വിതരണം. എന്നാൽ ഈ മാസം 10 പിന്നിട്ടിട്ടും പെൻഷൻ നൽകിയിരുന്നില്ല. പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പരിഹാരനീക്കം.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെന്‍ഷന്‍ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.