100 days of Karma program started

പശ്ചാത്തല സൗകര്യ വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും ഒരുപോലെ ഊന്നൽ നൽകി 15,896.03 കോടി രൂപയുടെ 1284 പദ്ധതികളുമായി 100 ദിന കർമ പരിപാടിക്ക് തുടക്കം. ഫെബ്രുവരി 10 മുതൽ 100 ദിവസം കൊണ്ട് 4,33,644 തൊഴിലുകൾ സൃഷ്ടിക്കും. പശ്ചാത്തല വികസനത്തിനു 992 പദ്ധതികളും ഉപജീവനമാർഗവുമായി ബന്ധപ്പെട്ട 292 പദ്ധതികളുമാണുള്ളത്. പാർപ്പിട സൗകര്യ വികസനത്തിന് മുൻ‌തൂക്കം നൽകി 20,000 ഭവനങ്ങളാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുന്നത് .പുനർഗേഹം പദ്ധതിയിൽ 1,000 വീടുകൾ നിർമിച്ചു നൽകും. പച്ചക്കറി ഉത്പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുത്പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഉത്പ്പാദിപ്പിച്ചു വിതരണം ചെയ്യും. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കും. ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ എന്ന പദ്ധതിയുടെ ഭാഗമായി 2,65,000ഓളം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിദൂര ആദിവാസി കോളനികളിൽ മൈക്രോ ഗ്രിപ്പ് പദ്ധതി നടപ്പാക്കും. ഫ്ളോട്ടിങ് സോളാർ പ്ലാന്റുകൾക്കുള്ള ഏകജാലക സംവിധാനം നടപ്പാക്കും. ജലവിഭവ വകുപ്പിൽ 1879 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. പൊതുമരാമത്ത് വകുപ്പിൽ 2611 കോടിയുടെ പദ്ധതികൾ, വൈദ്യുതി വകുപ്പിൽ 1981 കോടിയുടെ പദ്ധതികൾ, തദ്ദേശ സ്വയംഭരണ വകുപ്പിൽ 1595 കോടിയുടെ പദ്ധതികൾ തുടങ്ങിയവയും ഈ വരുന്ന 100 ദിവസംകൊണ്ടു നടപ്പാക്കും. പദ്ധതി പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കാർഷിക വികസനത്തിന്റെ ഭാഗമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് സെന്റർ ഓഫ് എക്‌സലൻസാക്കും. കുടുംബശ്രീ ഉത്പ്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള പദ്ധതി നടപ്പാക്കും. ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഏകജാലക സംവിധാനം.

കൃഷി അനുബന്ധ മേഖലയിൽ 122 പദ്ധതികൾ നടപ്പിലാക്കും. ഇതിലൂടെ 52536 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പൊതുമരാമത്ത് ഗതാഗത മേഖലയിൽ 303 പദ്ധതികൾ നടപ്പിലാക്കും. 9006 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഊർജ്ജ മേഖലയിൽ 29 പദ്ധതികൾ നടപ്പിലാക്കും. ജലവിഭവ- ജലസേചന മേഖലയിൽ 95 പദ്ധതികൾ നടപ്പിലാക്കും. ഇതിലൂടെ 1582 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പൊതുസേവന മേഖലയിൽ 37
പദ്ധതികൾ നടപ്പിലാക്കും. വ്യവസായ സാങ്കേതിക മേഖലയിൽ 286587 തൊഴിലുകൾ സൃഷ്ടിക്കപ്പെടും. ഈ മേഖലയിൽ 99 പദ്ധതികൾ നടപ്പിലാക്കും. സഹകരണമേഖല 24 പദ്ധതികളിലായി 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സാമൂഹിക സേവന മേഖലയിൽ 75510 തൊഴിലുകൾ സൃഷ്ടിക്കും. 517 പദ്ധതികൾ നടപ്പിലാക്കും. സാമ്പത്തിക സേവന മേഖലയിൽ 47 പദ്ധതികളിലായി 7443 തൊഴിലുകൾ സൃഷ്ടിക്കും. ശാസ്ത്രീയസേവന ഗവേഷണ മേഖലയിൽ 11 പദ്ധതികൾ നടപ്പിലാക്കും.

വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളും പദ്ധതി തുകയും

ആഭ്യന്തര വകുപ്പ്‌ ആകെ പദ്ധതികൾ 42, ആകെ പദ്ധതി തുക 10542 ലക്ഷം

ആയുഷ് വകുപ്പ് ആകെ പദ്ധതികൾ 24
ആകെ പദ്ധതി തുക (Rs in Lakhs)1654

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്‌
ആകെ പദ്ധതികൾ62
ആകെ പദ്ധതി തുക (Rs in Lakhs)146957

ആസൂത്രണവും സാമ്പത്തികകാര്യ വകുപ്പ്
ആകെ പദ്ധതികൾ1
ആകെ പദ്ധതി തുക (Rs in Lakhs)142

ആസൂത്രണവും സാമ്പത്തികകാര്യ വകുപ്പ് (K-DISC)
ആകെ പദ്ധതികൾ2
ആകെ പദ്ധതി തുക (Rs in Lakhs)607

ഇലക്ട്രോണിക്സ് ആൻഡ് വിവരസാങ്കേതികവിദ്യ വകുപ്പ്‌
ആകെ പദ്ധതികൾ31
ആകെ പദ്ധതി തുക (Rs in Lakhs)342229

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌
ആകെ പദ്ധതികൾ52
ആകെ പദ്ധതി തുക (Rs in Lakhs)28403

എക്‌സൈസ്‌ വകുപ്പ്‌
ആകെ പദ്ധതികൾ7
ആകെ പദ്ധതി തുക (Rs in Lakhs)469

കയർ‍ വകുപ്പ്
ആകെ പദ്ധതികൾ7
ആകെ പദ്ധതി തുക (Rs in Lakhs)1475

കായിക, യുവജനകാര്യ വകുപ്പ്
ആകെ പദ്ധതികൾ61
ആകെ പദ്ധതി തുക (Rs in Lakhs)10946

കാർഷികവികസന കർഷകക്ഷേമ വകുപ്പ്
ആകെ പദ്ധതികൾ17
ആകെ പദ്ധതി തുക (Rs in Lakhs)7263

ഗതാഗത വകുപ്പ്‌
ആകെ പദ്ധതികൾ22
ആകെ പദ്ധതി തുക (Rs in Lakhs)7524

ജലവിഭവ വകുപ്പ്‌
ആകെ പദ്ധതികൾ95
ആകെ പദ്ധതി തുക (Rs in Lakhs)187989

തദ്ദേശ സ്വയംഭരണ വകുപ്പ്‌
ആകെ പദ്ധതികൾ86
ആകെ പദ്ധതി തുക (Rs in Lakhs)159511

തുറമുഖ, പുരാവസ്തു, പുരാരേഖ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്‌
ആകെ പദ്ധതികൾ7
ആകെ പദ്ധതി തുക (Rs in Lakhs)520

തൊഴിലും നൈപുണ്യവും വകുപ്പ്‌
ആകെ പദ്ധതികൾ23
ആകെ പദ്ധതി തുക (Rs in Lakhs)5809

ദേവസ്വം വകുപ്പ്‌
ആകെ പദ്ധതികൾ16
ആകെ പദ്ധതി തുക (Rs in Lakhs)2525

ധനകാര്യവകുപ്പ്‌
ആകെ പദ്ധതികൾ12
ആകെ പദ്ധതി തുക (Rs in Lakhs)11045

നികുതി (ലോട്ടറീസ്) വകുപ്പ്
ആകെ പദ്ധതികൾ3
ആകെ പദ്ധതി തുക (Rs in Lakhs)0

നികുതി വകുപ്പ്
ആകെ പദ്ധതികൾ1

നിയമ വകുപ്പ്
ആകെ പദ്ധതികൾ1
ആകെ പദ്ധതി തുക (Rs in Lakhs)180

നോർക്ക വകുപ്പ്‌
ആകെ പദ്ധതികൾ7
ആകെ പദ്ധതി തുക (Rs in Lakhs)841

പട്ടികജാതി വികസന വകുപ്പ്‌
ആകെ പദ്ധതികൾ9
ആകെ പദ്ധതി തുക (Rs in Lakhs)3635

പട്ടികവർഗ്ഗ വികസന വകുപ്പ്‌
ആകെ പദ്ധതികൾ9
ആകെ പദ്ധതി തുക (Rs in Lakhs)2868

പരിസ്ഥിതി വകുപ്പ്
ആകെ പദ്ധതികൾ11
ആകെ പദ്ധതി തുക (Rs in Lakhs)385

പിന്നോക്ക സമുദായ വികസന വകുപ്പ്
ആകെ പദ്ധതികൾ17
ആകെ പദ്ധതി തുക (Rs in Lakhs)238

പൊതുമരാമത്ത്‌ വകുപ്പ്‌
ആകെ പദ്ധതികൾ231
ആകെ പദ്ധതി തുക (Rs in Lakhs)261055

പൊതു വിദ്യാഭ്യാസ വകുപ്പ്‌
ആകെ പദ്ധതികൾ35
ആകെ പദ്ധതി തുക (Rs in Lakhs)48009

ഭക്ഷ്യ സിവിൽസപ്ലൈസ്‌ വകുപ്പ്‌
ആകെ പദ്ധതികൾ31
ആകെ പദ്ധതി തുക (Rs in Lakhs)2013

ഭവന നിർമ്മാണം
ആകെ പദ്ധതികൾ9
ആകെ പദ്ധതി തുക (Rs in Lakhs)3941

മത്സ്യബന്ധന വകുപ്പ്‌
ആകെ പദ്ധതികൾ67
ആകെ പദ്ധതി തുക (Rs in Lakhs)48564

മൃഗസംരക്ഷണ വകുപ്പ്‌
ആകെ പദ്ധതികൾ7
ആകെ പദ്ധതി തുക (Rs in Lakhs)1660

രെജിസ്‌ട്രേഷൻ ‌വകുപ്പ്‌
ആകെ പദ്ധതികൾ3
ആകെ പദ്ധതി തുക (Rs in Lakhs)1414

വനം-വന്യജീവി വകുപ്പ്‌
ആകെ പദ്ധതികൾ28
ആകെ പദ്ധതി തുക (Rs in Lakhs)4071

വനിതാ ശിശുവികസന വകുപ്പ്‌
ആകെ പദ്ധതികൾ16
ആകെ പദ്ധതി തുക (Rs in Lakhs)2298

വിനോദ സഞ്ചാര വകുപ്പ്‌
ആകെ പദ്ധതികൾ43
ആകെ പദ്ധതി തുക (Rs in Lakhs)12463

വൈദ്യുതി വകുപ്പ്‌
ആകെ പദ്ധതികൾ29
ആകെ പദ്ധതി തുക (Rs in Lakhs)198112

വ്യവസായ വകുപ്പ്‌
ആകെ പദ്ധതികൾ61
ആകെ പദ്ധതി തുക (Rs in Lakhs)48901

ശാസ്ത്ര സാങ്കേതിക വകുപ്പ്
ആകെ പദ്ധതികൾ5
ആകെ പദ്ധതി തുക (Rs in Lakhs)5950

സഹകരണ വകുപ്പ്‌
ആകെ പദ്ധതികൾ24
ആകെ പദ്ധതി തുക (Rs in Lakhs)143

സാമൂഹ്യനീതിവകുപ്പ്‌
ആകെ പദ്ധതികൾ15
ആകെ പദ്ധതി തുക (Rs in Lakhs)653

സാംസ്‌കാരികവകുപ്പ്‌
ആകെ പദ്ധതികൾ35
ആകെ പദ്ധതി തുക (Rs in Lakhs)9874

റവന്യൂ വകുപ്പ്‌
ആകെ പദ്ധതികൾ20
ആകെ പദ്ധതി തുക (Rs in Lakhs)6709

വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 100days.kerala.gov.in