കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സുലഭ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ട്രാവലേഴ്‌സ് ഫെസിലിറ്റേഷൻ കോംപ്ലക്‌സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ യാത്രക്കാർ, പൊതുജനങ്ങൾ, വിനോദസഞ്ചാരികൾ തുടങ്ങിയവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് യാത്രമധ്യേ ഉപയോഗിക്കാൻ വൃത്തിയുള്ള ശുചിമുറികൾ. കേരളത്തിന്റെ 10 ശതമാനം വരുമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നുമെന്നാണ് ഗ്രോസ് സ്റ്റേറ്റ് ഡോമെസ്റ്റിക് പ്രോഡക്റ്റ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശികൾ കൂടാതെ തദ്ദേശ ടൂറിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ യാത്രാമധ്യേ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യം ഏർപ്പെടുത്തുക സർക്കാരിന്റെ മുൻഗണന വിഷയമാണ്. ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ പ്രധാനികളുമായി ചർച്ചകളും നടത്തി. ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്‌ഷ്യം.