Kollam Oceanarium and Marine Museum: 10 crore sanctioned

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈൻ മ്യൂസിയവും: 10 കോടി അനുവദിച്ചു

സാഗര സൗന്ദര്യം അതിന്റെ ഉള്ളിലേക്കു കടന്നുപോയി ആസ്വദിക്കാൻ കഴിയുന്ന ഓഷ്യനേറിയം കൊല്ലത്ത്‌ സജ്ജീകരിക്കാൻ 10 കോടി രൂപയുടെ പദ്ധതിക്ക്‌ അനുമതി നൽകി. ഇതിനൊപ്പം മറൈൻ ബയോളജിക്കൽ മ്യുസിയവും സ്ഥാപിക്കും. തങ്കശേരിയ്‌ക്ക്‌ സമീപം തിരുമുല്ലാവാരം തീരത്താണ്‌ പദ്ധതി നടപ്പാക്കുക. സംസ്ഥാന തീരദേശ വികസന കോർപറേഷനായിരിക്കും നിർവഹണ ചുമതല.
പൗരാണിക വ്യാപാര കേന്ദ്രമാണ്‌ കൊല്ലം. ചൈനീസ്‌, അറബ്‌, പോർച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ വ്യാപാരികൾ കൊല്ലവുമായി കച്ചവട ബന്ധം സ്ഥാപിച്ചിരുന്നു. കൊല്ലത്തിന്റെ ഈ വ്യാപാര, വാണിജ്യ ചരിത്രവും വിശദീകരിക്കുന്നതായിരിക്കും മ്യൂസിയം. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതിയൂടെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രരംഭ പ്രവർത്തനങ്ങൾക്കായാണ്‌ തുക അനുവദിച്ചത്‌. ഓഷ്യനേറിയവും മ്യുസിയവും കൊല്ലത്തിന്റെ ടൂറിസം മുന്നേറ്റത്തിന്‌ കൂടുതൽ കുതിപ്പേകും.