2000 ex-gratia to workers in non-functioning cashew factories

പ്രവർത്തനമില്ലാത്ത കാഷ്യുഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യ 2000 രൂപ

പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചു. 3.30 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ സർക്കാരിൽനിന്ന്‌ 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ്‌ സർക്കാർ സഹായം ലഭിക്കുന്നത്‌.