ബജറ്റിനു മുന്നോടിയായുള്ള കൂടിക്കാഴ്ചകൾ

2022- 23 ലെ സംസ്ഥാന ബജറ്റിനു മുന്നോടിയായുള്ള കൂടിക്കാഴ്ചകൾക്ക് തുടക്കമായി. വിവിധ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികളുമായി ഇന്നലെയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ തലവന്മാരുമായി ഇന്നും ചർച്ച നടത്തി. നൂതനവും ക്രിയാത്മകവുമായ നിരവധി നിർദ്ദേശങ്ങളാണ് ചർച്ചകളിൽ ഉയർന്നു വരുന്നത്.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ധനകാര്യവകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ സഫറുള്ള എന്നിവരും പങ്കെടുത്തു.