ബജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിയിലെ പുതിയ പ്രഖ്യാപനങ്ങൾ

· പൊതുവിതരണ സംവിധാനത്തിനുള്ള ബജറ്റ് വിഹിതം 2001 കോടി രൂപയായി ഉയർത്തി.

· നോർക്ക സഹകരണത്തോടെ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക സമുച്ചയത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക്
5 കോടി രൂപ വകയിരുത്തി.

· സയൻസ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5കോടി

· സാംസ്കാരിക ഡിജിറ്റൽ സർവ്വേ നടത്താൻ 3 കോടി

· മീഡിയ അക്കാഡമിയ്ക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി

· പട്ടയ മിഷൻ തുടർ പ്രവർത്തനങ്ങൾക്ക് 3 കോടി

· നികത്തിയ നെൽവയൽ പൂർവ്വസ്ഥിതിയിലാക്കുന്ന പദ്ധതിയ്ക്ക് റിവോൾവിംഗ് ഫണ്ടായി 2 കോടി

· സർക്കാർ ഭൂമികളുടെ സംരക്ഷണ പദ്ധതിയ്ക്ക് 2 കോടി

· ക്ഷീര വികസന വകുപ്പിന്റെ ബീജ ഉൽപ്പദാന മേഖലയിൽ ആവശ്യമായ മാച്ചിംഗ് ഫണ്ട് ഉറപ്പാക്കും.

· കർഷക തൊഴിലാളി ക്ഷേമനിധി വിഹിതം 120 കോടിയായി ഉയർത്തും.

· ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്കായി 10 കോടി

· സഹകരണ മേഖലയിൽ വ്യവസായ പാർക്കുകൾക്ക് സഹായം

· സഹകര റൈസ് മില്ലുകൾ, റബ്കോ തുടങ്ങിയവയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സർക്കാർ സഹായം.

· പൂരക്കളി അക്കാഡമിയ്ക്ക് സർക്കാർ സഹായം തുടരും.

· ജി.എസ്.ടി രഹസ്യ വിവര കൈമാറ്റത്തിന് പ്രതിഫലം നൽകുന്ന പദ്ധതി ശാക്തീകരിക്കും.

· മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് 5 കോടി

· ശാസ്താംകോട്ട കായൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക്
1 കോടി

· പുതുതായി തുടങ്ങിയ 16 നഴ്സിംഗ് കോളേജുകൾക്കായി 7 കോടി

· നിർമ്മാണ മേഖലയുടെ പുനരുജ്ജീവനത്തിനായി നീക്കിവെച്ച 1000 കോടി രൂപയുടെ പദ്ധതിയിൽ ഗ്രാമീണ റോഡുകളുടെ നവീകരണവും പരിഗണിക്കും.

· നവകേരള സദസ്സുകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി ബജറ്റിൽ 1000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ഒരു പദ്ധതിയെങ്കിലും ഉറപ്പാക്കും.