രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളം
കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളം. കേരളത്തിലെ ഉപഭോക്തൃ വില സൂചിക ( Consumer Price Index) ഏപ്രിൽ മാസത്തിലെ 5.1 ൽ നിന്നും മെയ് മാസത്തിലെത്തുമ്പോൾ 4.82 ആയി കുറഞ്ഞിരിക്കുകയാണ്.
ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവർഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല.
കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. കേരളം രാജ്യത്തിന് മുന്നിൽ
വയ്ക്കുന്ന ബദൽ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.