Social Security / Welfare Board Pension - All those who have not completed the mastering can mastering from 1st to 20th February 2022

2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപെട്ടവരും എന്നാൽ വിവിധ കാരണങ്ങളാൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് മസ്റ്റർ ചെയ്യാനുള്ള ഒരവസരം നൽകാൻ തീരുമാനിച്ചു
2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, എന്നാൽ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്ത എല്ലാപേർക്കും 2022 ഫെബ്രുവരി ഒന്നു മുതൽ ഇരുപതു വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താൻ കഴിയും
കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വീട്ടിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. ഇതിനായി കിടപ്പുരോഗികളുടെ വിവരങ്ങളുമായി സാമൂഹ്യ പെൻഷന്റെ വിഷയത്തിൽ പ്രാദേശിക സർക്കാരിന്റെ സെക്രട്ടറിയുമായും ക്ഷേമനിധി ബോർഡ് പെൻഷന്റെ വിഷയത്തിൽ ബോർഡ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടേണ്ടതാണ്
ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ / ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്
2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ മസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇപ്രകാരമുള്ള മസ്റ്ററിംഗിന്റെ ചെലവ് പൂർണ്ണമായും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും