19.82 crore has been sanctioned for school mid day scheme

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി അനുവദിച്ചു

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ്‌ ഇനത്തിലാണ്‌ തുക നൽകിത്. പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.