കാപെക്സ്, കാഷ്യൂ ഡെവലപ്മെൻ്റ് കോർപ്പറേഷൻ -ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള അഞ്ചുവർഷത്തെ ഗ്രാറ്റുവിറ്റി വിതരണം നടന്നു
കാപെക്സ്, കാഷ്യൂ ഡെവലപ്മെൻ്റ് കോർപ്പറേഷൻ നിയന്ത്രണത്തിനുള്ള കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള അഞ്ചുവർഷത്തെ ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് കൊട്ടിയത്ത് ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് നിർവഹിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തൊട്ടുമുൻപുള്ള അഞ്ചുവർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക വിതരണം ചെയ്തത്. ഇപ്പോൾ വീണ്ടും കുടിശ്ശിക തീർത്ത് ഗ്രാറ്റുവിറ്റി തുക തൊഴിലാളികൾക്ക് നൽകുകയാണ്.