Another Rs 74.20 crore has been sanctioned to KSRTC

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപകൂടി അനുവദിച്ചു

കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 74.20 കോടി രൂപകൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ എടുത്ത വായ്‌പകളുടെ തിരിച്ചടവിനായാണ്‌ സഹായം ലഭ്യമാക്കിയത്‌.
ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക്‌ 900 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിൽ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ്‌ കോർപറേഷന് നൽകിയത്‌.