സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങൾക്കുള്ള ഇൻസെന്റീവായി 70.12 കോടി രൂപ അനുവദിച്ചു. 2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള കുടിശികയാണ് അനുവദിച്ചത്. പെൻഷൻ നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും മറ്റ് സഹകരണ സംഘങ്ങൾക്കുമാണ് ഇൻസെന്റീവ് ലഭിക്കുന്നത്. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കാണ് സംഘങ്ങൾ നേരിട്ട് പെൻഷൻ തുക എത്തിക്കുന്നത്.