ജില്ലാതല ഓണം ഖാദി മേളയുടെയും നവീകരിച്ച കർബല ഖാദി ഗ്രാമ സൗഭാഗ്യയുടെയുംപ്രവർത്തനം ആരംഭിച്ചു
ജില്ലാതല ഓണം ഖാദി മേളയുടെയും നവീകരിച്ച കർബല ഖാദി ഗ്രാമ സൗഭാഗ്യയുടെയുംപ്രവർത്തനം ആരംഭിച്ചു. വ്യാവസായികമായി ഖാദി-കൈത്തറി മേഖലകൾ പ്രവർത്തിക്കേണ്ടത് സാമ്പത്തിക വ്യവസ്ഥയുടെ ആവശ്യമാണ്. 100 കോടിയിൽ അധികം രൂപ സർക്കാർ ഖാദി മേഖലയ്ക്കായി ചിലവാക്കുന്നുണ്ട്. തൊഴിലാളി ക്ഷേമവും കൈത്തൊഴിൽ മേഖലയുടെ സംരക്ഷണവും കണക്കിലെടുത്താണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ഇരു നിലകളിൽ ഖാദി സിൽക്ക് ,കോട്ടൺ ഖാദി,ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ എന്നിവ ക്രമീകരിച്ചാണ് പുതിയ ഷോറൂമിന്റെ പ്രവർത്തനം. ഫാഷൻ ഡിസൈനർമാരുടെ സേവനവും ഷോറൂമിൽ ലഭ്യമാകും. ഓണം ഖാദി മേളയോടനുബന്ധിച്ച് ഓരോ 1000 രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പണുകൾ ലഭിക്കും.