സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ കീഴ്തോണി മുക്കിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. കെ.ജി.ഒ.എ സംസ്ഥാനത്ത് നിർമിച്ചു നൽകിയ 42 -)മത് വീടാണിത്. കുടുംബശ്രീ തെരഞ്ഞെടുത്ത് നൽകിയ ഗുണഭോക്താവിന് 100 ദിവസം കൊണ്ടാണ് വീട് നിർമിച്ചു നൽകിയത്.