കാശ്മീരിലെ പൂഞ്ചിൽ ഭീകരവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച കൊട്ടാരക്കര
കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിരുന്ന ധനസഹായം Rs. 18,10, 147 രൂപ (പതിനെട്ടു ലക്ഷത്തി പതിനായിരത്തി ഒരുന്നൂറ്റി നാൽപത്തേഴ് രൂപ) വീട്ടിലെത്തി അമ്മ ബീനാ കുമാരി, സഹോദരി ശിൽപ എന്നിവർക്ക് കൈമാറി. നടപടിക്രമങ്ങൾ അതിവേഗത്തിൽ ആക്കി കാലതാമസം കൂടാതെയാണ് തുക നൽകിയിരിക്കുന്നത്. സംസ്ഥാന സൈനിക ക്ഷേമനിധിയിൽ നിന്നുള്ള 10 ലക്ഷം രൂപ കൂടി കുടുംബത്തിന് താമസിയാതെ ലഭിക്കും .