Inauguration of State Level Distribution of Educational Scholarship for the Academic Year 2022

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള 2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നടന്നു. ലോട്ടറി അനുബന്ധ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു, ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ് നൽകുന്നതും ഇതിന്റെ ഭാഗമാണ് . തിരുവനന്തപുരം ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് വേദിയിൽ സ്‌കോളർഷിപ് വിതരണം ചെയ്തു.

കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണ്. സർക്കാർ നിയന്ത്രണത്തിലായതിനാൽ ആധികാരികതയും വിശ്വാസ്യതയും നിലനിർത്താൻ സാധിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഭാഗ്യക്കുറി സമാനരീതിയിൽ പിന്തുടരുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേർക്ക് ഉപജീവന മാർഗമൊരുക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. പ്രതിവർഷം 7000 കോടി രൂപ സമ്മാന ഇനത്തിൽ നൽകുന്നുണ്ട്. വലിയ തുക ഏജന്റുമാരുടെ കമ്മിഷൻ ഇനത്തിലും നൽകുന്നു.