പരമ്പരാഗത തൊഴിലാളികൾക്ക് 45 കോടി അനുവദിച്ചു
പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 8,94,922 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കും. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്‌കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്.