പെൻഷൻ ഫണ്ട് സംബന്ധിച്ച സർക്കാർ ഉത്തരവ് പുന:പരിശോധിക്കാൻ തീരുമാനം
സർവകലാശാല അധ്യാപക- അനധ്യാപക ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവിധ വിഷയങ്ങൾ ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായി ധനകാര്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചർച്ച ചെയ്തു. പെൻഷൻ ഫണ്ട് സംബന്ധിച്ച സർക്കാർ ഉത്തരവ് പുന:പരിശോധിക്കാൻ തീരുമാനിച്ചു.
സർവകലാശാല അധ്യാപക അനധ്യാപക ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും
മുടക്കമില്ലാതെ തുടർന്നും ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.