സർക്കാർ സ്ഥാപനങ്ങൾ സംഭരിച്ച നാടൻ തോണ്ടിയുടെ വിലയായി കർഷകർക്ക്‌ നൽകാനായി 90.28 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്‌സ്‌ എന്നിവവഴി സംഭരിച്ച തോട്ടണ്ടിയുടെ വില നൽകാനാണ്‌ ധന വകുപ്പ്‌ തുക അനുവദിച്ചത്‌. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻവഴി 60 ലക്ഷം രുപയും, കാപ്പെക്‌സ്‌വഴി 30.28 ലക്ഷം രുപയും കർഷകർക്ക്‌ ലഭ്യമാക്കും.