സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 185.68 കോടി രൂപകൂടി അനുവദിച്ചു. പരമ്പരാഗത ചെലുകൾക്കായി (ജനറൽ പർപ്പസ്‌ ഫണ്ട്‌) തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ബജറ്റിൽ നീക്കിവച്ച തുകയുടെ ഏഴാംഗഡുവാണ്‌ അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 131.73 കോടി നീക്കിവച്ചു. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 8.9 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 6.3 കോടി, മുൻസിപ്പാലിറ്റികൾക്ക്‌ 22.6 കോടി, കോർപറേഷനുകൾക്ക്‌ 16.15 കോടി എന്നിങ്ങനെ തുക ലഭിക്കും.