റബർ കർഷക സബ്സിഡി: ഒക്ടോബർ വരെയുള്ള തുക അനുവദിച്ചു
സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കർഷകർക്കുകൂടി റബർ ഉൽപാദക സബ്സിഡി അനുവദിച്ചു. ഒക്ടോബർവരെയുള്ള തുക പൂർണമായും വിതരണം ചെയ്യാൻ നിർദേശം നൽകി. റബർ ബോർഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കർഷകർക്കും ഇതുവരെയുള്ള മുഴുവൻ തുകയും ലഭിക്കും.
സ്വാഭാവിക റബറിന് വിലയിടിയുന്ന സാഹചര്യത്തിലാണ് റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതിയിൽ സഹായം ലഭ്യമാക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്സിഡി തുക ഉയർത്തി. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്സിഡിയായി അനുവദിക്കുന്നു. റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ സബ്സിഡി ലഭ്യമാക്കുന്നത്.