നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിലെ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും. 01 -07 -2024 ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതി നിലനിർത്തി തുടരാനാണ്‌ തീരുമാനം. വിദ്യാർഥികൾക്ക്‌ ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന്‌ ഗസ്‌റ്റ്‌ അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.